കോട്ടയം: ആരാധകരിൽ വീണ്ടും ആവേശമുയർത്തി സുരേഷ് ഗോപി ചിത്രം പാപ്പന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ. ഒരു ദശാബ്ദത്തിനു ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമിൽ എത്തിയ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പനിലെ സുരേഷ് ഗോപിയുടെ എബ്രാഹം മാത്യു മാത്തൻ എന്ന നായക കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങളിലെ പോലീസ് ഗെറ്റപ്പ് ചിത്രങ്ങൾ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ കിങ്ങ് ആൻഡ് കമ്മീഷണറിലാണ് പ്രേക്ഷകർ സുരേഷ് ഗോപിയെ പോലീസ് യൂണിഫോമിൽ അവസാനമായി കണ്ടത്. കോട്ടയം ജില്ലയിലെ മലയോര മേഖലകളായ ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ, തീക്കോയി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട,പാലാ,തൊടുപുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നിതാ പിള്ള,നൈലാ ഉഷ എന്നിവരാണ് നായികമാർ. ആശാ ശരത്, കനിഹ,സ്വാസിക, സണ്ണി വെയ്ൻ,ജനാർദ്ദനൻ, വിജയ രാഘവൻ,ഗോകുൽ സുരേഷ് ഗോപി, ഷമ്മി തിലകൻ തുടങ്ങിയവർ പ്രധാന താരങ്ങളാണ്. ആരാധകരും ആകാംക്ഷയിലാണ്. സുരേഷ് ഗോപിയുടെ 252മത്തെ ചിത്രമാണ് പാപ്പൻ. സലാം കാശ്മീരിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രമാണ് ഇത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സുരേഷ് ഗോപിയുടെ ആക്ഷൻ ത്രില്ലർ ചിത്രം പാപ്പന്റെ രചന ആർ ജെ ഷാനാണ് നിർവ്വഹിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിർമ്മാണം. ഒരേ ലക്ഷ്യത്തിലെത്താനായി 2 പേരുടെ വ്യത്യസ്തത അന്വേഷണങ്ങളാണ് ചിത്രത്തിൻറെ ഇതിവൃത്തം.
ജേക്സ് ബിജോയ് ആണ് സംഗീതം. ശ്യാം ശശിധരൻ ആണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. നൈലാ ഉഷയാണ് ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ സുരേഷ് ഗോപിയുടെ നിയികയായി എത്തുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയും മകൻ ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്.പി ആർ ഓ മഞ്ജു ഗോപിനാഥ്. ചിത്രീകരണം പൂർത്തിയായ പാപ്പന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏപ്രിൽ അവസാന വാരം ഡ്രീം ബിഗ് ഫിലിംസ് പാപ്പൻ തീയ്യറ്ററുകളിൽ എത്തിക്കും.