വീടിനു മുൻപിലെ ഗെയിറ്റിൽ കയറി കളിക്കുന്നതിനിടെ ഗെയിറ്റ് ഇളകി വീണു ഈരാറ്റുപേട്ടയിൽ 3 വയസ്സുകാരന് ദാരുണാന്ത്യം, വിദേശത്തായിരുന്ന കുടുംബം നാട്ടിലെത്തിയത്


ഈരാറ്റുപേട്ട: വീടിനു മുൻപിലെ ഗെയിറ്റിൽ കയറി കളിക്കുന്നതിനിടെ ഗെയിറ്റ് ഇളകി വീണു ഈരാറ്റുപേട്ടയിൽ 3 വയസ്സുകാരന് ദാരുണാന്ത്യം.

ഈരാറ്റുപേട്ട കോമക്കാടത്ത് ജവാദ്- ശബാസ് ദമ്പതികളുടെ മകൻ അഹ്‌സന്‍ അലി(3) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി ഇതിനിടെ വീടിനു മുൻപിലെ ഗെയിറ്റിൽ കയറി കളിക്കുകയായിരുന്നു.

ഗെയിറ്റ് കുട്ടിയുടെ മുകളിലേക്ക് ഇളകി വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഹ്‌സന്‍ അലിയും മാതാപിതാക്കളും കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത്.