തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന തോത് കുറയുന്ന സാഹചര്യത്തിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം ജില്ലകൾ തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. ഈ മാസം 28 മുതൽ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കും.
ഫെബ്രുവരി 28 മുതൽ സ്‌കൂളുകളിൽ വൈകുന്നേരം വരെ ക്ളാസുകൾ നടത്തും. കോവിഡ് വ്യാപനത്തിന്റെ തോത് കൂടിയ സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ആദ്യം 2 ഞായറാഴ്ചകളിലും പിന്നീട് കഴിഞ്ഞ ഞായറാഴ്ചയും നിയന്ത്രണങ്ങൾ നടപ്പിലാക്കിയത്.