കോട്ടയം: കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ 11 വരെ കളക്‌ട്രേറ്റിലും യൂണിവേഴ്‌സിറ്റിയിലും ഖാദി മേള സംഘടിപ്പിക്കും.
ഖാദി മേഖലയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍-പൊതുമേഖലാ-സഹകരണ മേഖലാ ജീവനക്കാരും അധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം ഖാദി/ കൈത്തറി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ റിബേറ്റില്‍ ലഭ്യമാക്കുന്നതിനാണ് മേള നടത്തുന്നത്.
സര്‍വ്വോദയ പക്ഷം പ്രമാണിച്ച് അംഗീകൃത ഷോറുമുകളില്‍ നിന്ന് 30 ശതമാനം വരെ റിബേറ്റില്‍ ഖാദി വസ്ത്രങ്ങള്‍ ലഭ്യമാകുന്നതാണെന്ന് ഖാദി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.