നയപ്രഖ്യാപനത്തില്‍ കാര്‍ഷിക മേഖലക്കു വേണ്ടി പുതിയ ആശ്വാസ പദ്ധതികള്‍ ഇല്ലാത്തതില്‍ കേരളാ കോണ്‍ഗ്രസ് പ്രതിക്ഷേധിച്ചു.


തിരുവനന്തപുരം: എല്‍ഡി എഫ് സര്‍ക്കാരിനു വേണ്ടി കേരള ഗവര്‍ണര്‍ നടത്തിയ പ്രഖ്യപന പ്രസംഗത്തില്‍ കാര്‍ഷിക മേഖലയ്ക്കു വേണ്ടി പുതിയ ആശ്വാസ പദ്ധതികള്‍ യാതൊന്നും പ്രഖ്യാപിക്കാത്ത കര്‍ഷക ദ്രോഹ നടപടിയില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, എക്സ്ക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

 

കോവിഡ്-19 ന്റെ ദുരിതങ്ങള്‍ക്കു ശേഷം കൃഷിക്കാര്‍ പൂര്‍ണ്ണമായും സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഈ കാലഘട്ടത്തില്‍ കര്‍ഷകക്ഷേമ പാക്കേജുകള്‍ സര്‍ക്കാര്‍ നയപരമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യമാണ് തള്ളിക്കളഞ്ഞത്. ഇത്തരത്തിലുള്ള കര്‍ഷകക്ഷേമ പാക്കേജുകള്‍ സര്‍ക്കാര്‍ നയപരമായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യമാണ് തള്ളിക്കളഞ്ഞത്. ഇത്തരത്തിലുള്ള കര്‍ഷക വിരുദ്ധ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കാര്‍ഷിക മേഖലയെ നയപരമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അവഗണിക്കുന്നതിന്റെ പ്രകടമായ തെളിവാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

 

തെറ്റായ ഈ നിലപാട് തിരുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം,എല്‍.എയും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും ആവശ്യപ്പെട്ടു. റബ്ബര്‍ നിയമം 1947 റദ്ദാക്കിക്കൊണ്ട് റബ്ബര്‍ പ്രൊമോഷന്‍ ആന്റ് ഡെവലപ്പ്മെന്റ് ബില്‍ 2022 എന്ന പേരില്‍ പുതുതായി നിര്‍മ്മാണത്തിന് തയ്യാറെടുക്കുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ഷക ദ്രോഹ നടപടിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍തിരിയണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.