ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ചരക്ക് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കടപ്പൂർ കരിമ്പുംകാലാ സ്വദേശി മുല്ലുപ്പിലാത്ത് ദിലീപ് (36) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് എം സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് അപകടം ഉണ്ടായത്. ചരക്ക് ലോറിയും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ ഡ്രൈവർ ദിലീപ് മാത്രമാണുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ഓട്ടോ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ലോറിയുടെ പിൻചക്രങ്ങൾ ദിലീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.