കോട്ടയം: മരണത്തിലും വേര്പിരിയാത്ത ദാമ്പത്യവുമായി കോട്ടയത്തെ ദമ്പതികൾ. ഭർത്താവ് മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും ഈ ലോകത്തോട് വിട പറഞ്ഞു.
കോട്ടയം നാട്ടകം ചെട്ടിക്കുന്ന് ശിവപാര്വതിയിൽ എൻ.രാംദാസ്(63), ഭാര്യ സെൽവി(59) എന്നിവരാണ് മരണമടഞ്ഞത്. ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞ ഭാര്യ കുഴഞ്ഞു വീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. തിങ്കളാഴ്ചയാണ് രാംദാസിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ വൈകിട്ട് 6 മണിയോടെ രാംദാസിന്റെ മരണം സംഭവിക്കുകയായിരുന്നു. രാത്രി 8 മണിയോടെയാണ് ഭാര്യ സെൽവിയെ രാംദാസിന്റെ മരണ വിവരം മക്കൾ അറിയിച്ചത്. വിവരമറിഞ്ഞ സെൽവി ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സെൽവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി. ആതിര,അഖിൽ എന്നിവരാണ് മക്കൾ. ശക്തി, അമിത എന്നിവർ മരുമക്കളാണ്.