കോട്ടയം: കോട്ടയം ജില്ലയിൽ വലകളുടെ ലൈസൻസ് പുതുക്കണമെന്നു ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ജില്ലയിൽ വേമ്പനാട്ടു കായലിൽ മത്സ്യ ബന്ധനത്തിനുപയോഗിക്കുന്ന ചീനവലകളുടെയും ഊന്നിവലകളുടെയും ലൈസൻസ് മത്സ്യഭവനുകൾ മുഖേന പുതുക്കാവുന്നതാണ്. ഇത്തരം പുതുക്കലുകൾ ഫെബ്രുവരി 15 നകം ചെയ്യേണ്ടതാണ്. ലൈസൻസ് പുതുക്കിയില്ലെങ്കിൽ രജിസ്‌ട്രേഷൻ റദ്ദു ചെയ്യുന്നതുൾപ്പെടെയുളള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കോട്ടയം ജില്ലയിൽ വലകളുടെ ലൈസൻസ് പുതുക്കണം; ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ.