കോട്ടയം: കോട്ടയം ജില്ലയിൽ ആശങ്ക പടർത്തി കോവിഡ് കേസുകൾ ദിനംപ്രതി കുതിച്ചുയരുകയാണ്. ജില്ലയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോൾ മൂവായിരവും കടന്നു കുതിക്കുകയാണ്.
ജില്ലയിലെ വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും ഭൂരിഭാഗം ജീവനക്കാർ കോവിഡ് പിടിയിലാണ്. കോട്ടയം ജില്ലയിൽ ജില്ലയിൽ കോവിഡ് കേസുകൾ കുതിച്ചുയരാൻ കാരണം ഒമിക്രോൺ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വ്യാപന ശേഷി കുടുതലായതിനാൽ ജില്ലയിൽ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ സാധ്യതയുണ്ടെന്നാണ് കോട്ടയം മെഡിക്കൽ കോളജ് പകർച്ചവ്യാധി വിഭാഗം മേധാവിയും കോവിഡ് നോഡൽ ഓഫിസറുമായ ഡോ.ആർ.സജിത്ത് കുമാർ പറയുന്നത്. ഒമൈക്രോൺ വകഭേദത്തിനു നിലവിലുണ്ടായിരുന്ന കോവിഡ് വൈറസിനെക്കാളും കോവിഡ് വകഭേദത്തിനെക്കാളും വ്യാപന ശേഷി കൂടുതലാണ്.
കോവിഡ് രോഗബാധ ഒരു തവണ വന്നവർക്കും രണ്ടു തവണ വന്നവർക്കും വീണ്ടും ഇപ്പോൾ വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയാണ്. പ്രതിരോധമാണ് ഏറ്റവും ശക്തമായ മാർഗ്ഗം. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അവശ്യ സന്ദർഭങ്ങളിൽ മാത്രം പൊതു ഇടങ്ങൾ സന്ദർശിക്കുകയും ഇപ്പോഴും മാസ്ക് ധരിക്കുകയും കൈകൾ സാനിട്ടയ്‌സ് ചെയ്യുകയും വേണം.