ജില്ലയിൽ അതിവേഗം പടർന്നു പിടിച്ചു കോവിഡ്! പടരുന്നത് ഒമിക്രോൺ വകഭേദമോ? 70 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.


കോട്ടയം: കോട്ടയം ജില്ലയുടെ നഗര-ഗ്രാമ മേഖലകളിൽ അതിവേഗം കോവിഡ് പടർന്നു പിടിക്കുന്നതിനു കാരണം ഒമിക്രോൺ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് നടപടികൾ ആരംഭിച്ചു.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോൾ മൂവായിരവും കടന്നു കുതിക്കുകയാണ്. ജില്ലയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിലാണ് പടരുന്നത് ഒമിക്രോൺ വകഭേദമാണോ എന്ന ആശങ്ക നിലനിൽക്കുന്നത്.

ഇതേത്തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി ശേഖരിച്ച 70 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിലാണ് പരിശോധന നടത്തുന്നത്.