കോട്ടയം ജില്ലയിൽ ഇന്ന് മാത്രം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 91 ആരോഗ്യ പ്രവർത്തകർക്ക്.


കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗബാധ കുതിച്ചുയരുന്നതിനൊപ്പം ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും. പ്രദിനം ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.

ഇത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇന്ന് മാത്രം ജില്ലയിൽ 91 ആരോഗ്യ പ്രവർത്തകർക്കാണ് പുതുഹായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി നിരവധി ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മെഡിക്കൽ കോളേജിലും ജില്ലാ-ജനറൽ ആശുപത്രികളിലും ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗബാധ സ്ഥിരീകരിക്കുന്നത് ആശുപത്രി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.