സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം: പടർന്നു പിടിച്ചു ഒമിക്രോൺ, രോഗബാധിതരിൽ 94 ശതമാനം പേർക്കും രോഗബാധ ഒമിക്രോൺ മൂലം, വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കേരളത്തിൽ പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ 94 ശതമാനം പേർക്കും രോഗബാധ ഒമിക്രോൺ മൂലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഡെൽറ്റാ വകഭേദവും ഒപ്പം പിടി മുറിക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലകളെ മേഖലകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഉയർന്നാൽ ആവശ്യമായ ചികിത്സാ സംവിധാനങ്ങൾ ഉയർത്താൻ സംസ്ഥാനം പൂർണ്ണ തോതിൽ സജ്ജമാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വരുന്ന മൂന്നാഴ്ച്ച സംസ്ഥാനത്തിന് നിർണ്ണായകമാണ്.