പാലായിൽ നിന്നും 2 പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ കാണാതായി, കാണാതായത് പാലാ മുരിക്കുംപുഴ പ്രീ മെട്രിക്ക് ഹോസ്റ്റലിൽ നിന്നുള്ളവരെ.


പാലാ: പാലായിൽ നിന്നും വീണ്ടും വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. പാലായിൽ നിന്നും 2 പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെയാണ് കാണാതായത്.

പത്താം ക്ലാസ്സ് വിദ്യാർഥിനികളായ കൊക്കയാർ സ്വദേശിനി മീര(15), കളത്തൂക്കടവ് സ്വദേശിനി അനാമിക(15) എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഇരുവരും പാലാ മുരിക്കുംപുഴ പ്രീ മെട്രിക്ക് ഹോസ്റ്റലിൽ താമസിക്കുന്നവരാണ്.

രാവിലെ ഹോസ്റ്റലിൽ നിന്നും സ്‌കൂളിലേക്ക് പോയ ഇവരെ കാണാതാവുകയായിരുന്നു. സ്‌കൂളിൽ ഇരുവരും എത്തിയിട്ടില്ല എന്ന വിവരം സ്‌കൂളിൽ നിന്നും ഹോസ്റ്റൽ അധികൃതരെ അറിയിച്ചപ്പോഴാണ് ഇവരെ കാണാതായ വിവരം അറിയുന്നത്. ഹോസ്റ്റൽ അധികൃതർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സംഭവത്തിൽ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇന്നലെ ഭരണങ്ങാനത്ത് നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തു നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പാലാ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.