എരുമേലി: പ്ലാസ്റ്റിക് രഹിത എരുമേലി എന്ന ലക്ഷ്യവുമായി ഷേർമൌണ്ട് കോളേജ് വിദ്യാർത്ഥികൾ. എരുമേലിയെ പ്ലാസ്റ്റിക് രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തോളം പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ചു വിതരണം ചെയ്തു വിദ്യാർത്ഥികൾ. ഷേർമൌണ്ട് കോളേജിന്റെ സോഷ്യൽ സർവീസ് കൂട്ടായിമയായ ഷേർമൌണ്ട് സോഷ്യൽ ബ്രിഗഡ് ന്റെ നേതൃത്വത്തിലാണ് ആശയം പ്രവർത്തികമാക്കുന്നത്. വിദ്യാർത്ഥികൾ പത്ര പേപ്പർ കൊണ്ട് നിർമിച്ച രണ്ടായിരത്തോളം പേപ്പർ ക്യാരി ബാഗുകൾ എരുമേലി വ്യാപാരഭവനിൽ വെച്ച് വ്യാപാരി വ്യവസായി എരുമേലി യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജെ. ശശിധരന് കൈമാറി. വ്യാപാരി വ്യവസായി പ്രതിനിധികളായ തോമസ് കുര്യൻ, ബേബി ജോർജ്, അബ്‌ദുൾൽനാസർ സി. എം, കോളേജ് മാനേജർ റവ. ഫാ. ഗോഡ്ലി വർഗീസ്, അധ്യാപകരായ ഷെറിൻ ഫിലിപ്പ്, അനന്ദു ബി നായർ,റിൻസി മാത്യു, ടീന ടോം,സ്നേഹ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ അഞ്ജന, സുമി,വീണ, അൽ ആമീൻ തുടങ്ങിയവരും പങ്കെടുത്തു.
പ്ലാസ്റ്റിക് രഹിത എരുമേലി എന്ന ലക്ഷ്യവുമായി ഷേർമൌണ്ട് കോളേജ്, രണ്ടായിരത്തോളം പേപ്പർ ക്യാരി ബാഗുകൾ നിർമ്മിച്ചു വിതരണം ചെയ്തു വിദ്യാർത്ഥികൾ!