കോവിഡ് വ്യാപനം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ക്രമീകരണം.


കോട്ടയം: കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ പുതുക്കലിനായി ഉദ്യോഗാർഥികൾ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ല. www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന രജിസ്‌ട്രേഷൻ പുതുക്കാം. ഓൺലൈനായി യോഗ്യതകൾ രജിസ്റ്റർ ചെയ്തവർ 90 ദിവസത്തിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തിയാൽ മതി. അന്വേഷണങ്ങൾക്കായി ഫോണിലൂടെ ബന്ധപ്പെടാം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-0481 2560413, പാലാ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-0482 2200138, വൈക്കം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-04829 223999, ചങ്ങനാശേരി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്- 0481 2422173, കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-04828 203403.