കോവിഡ് വ്യാപനം: കോട്ടയം ജില്ല എ കാറ്റഗറിയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ:


കോട്ടയം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ കോട്ടയം ജില്ലയെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തന്നതിന്റെ ഭാഗമായി ജില്ലകൾ തിരിച്ചു ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലകളെ 3 മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.  എ,ബി,സി കാറ്റഗറികളായാണ് ജില്ലകളിൽ നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടാതിരുന്ന കോട്ടയം ഇപ്പോൾ എ കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മേഖലകളായി തിരിക്കുന്നത്.

എ കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്ന കോട്ടയം ജില്ലയിലെ നിയന്ത്രണങ്ങൾ:

കാറ്റഗറി 1 (Threshold 1)

*ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് (Jan 1) ഇരട്ടിയാവുകയാണെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിൽ  അവ കാറ്റഗറി 1 ൽ ഉൾപ്പെടും.

*ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് പങ്കെടുക്കാവുന്നതാണ്.