ജീവനക്കാര്‍ക്ക് കോവിഡ്: മുണ്ടക്കയം ബിവറേജ് അടച്ചു.


മുണ്ടക്കയം: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചു. അഞ്ച് ജീവനക്കാരാണ് ഇവിടെ ജോലി നോക്കിയിരുന്നത്. ഇവരിൽ മൂന്ന് പേര്‍ക്കാണ് കോവിഡ് രോഗബാധ പിടിപെട്ടത്. ഇതോടെ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ നിരീക്ഷണത്തിലാണ്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഔട്ട്‌ലെറ്റ് ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ നിരവധി ജീവനക്കാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്. ഇതോടെ പല ബിവറേജ് ഔട്ട്‌ലെറ്റ്കളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലായിട്ടുണ്ട്. അധിക ജീവനക്കാരുള്ള ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്നും ജീവനക്കാരെ നിയോഗിച്ച് മുണ്ടക്കയം ഔട്ട്‌ലെറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.