കരിക്കാട്ടൂർ ത്രിവേണി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു.


മണിമല: കരിക്കാട്ടൂർ ത്രിവേണി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് കോട്ടയം റീജിയണലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കരിക്കാട്ടൂർ ത്രിവേണി സൂപ്പർ മാർക്കറ്റ് ഞായറാഴ്ച്ച നിയമ സഭ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.

 

കൺസ്യൂമർ ഫെഡ് ഡയറക്ടർ പ്രമോദ് ചന്ദ്രൻ, കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ ഡോ.സനൽ എസ് കെ, മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി സൈമൺ, മണിമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അതുല്യ ദാസ്, മെമ്പർ ബിനോയ് വർഗീസ്, പി ജെ ജോസഫ് കുഞ്ഞ്, കൺസ്യൂമർഫെഡ് കോട്ടയം റീജിയണൽ മാനേജർ അനിൽ പി സക്കറിയ എന്നിവരും പങ്കെടുത്തു.