സൗജന്യ വെരികോസ് വെയ്ൻ മെഡിക്കൽ ക്യാമ്പുമായിപാലാ മാർ സ്ലീവാ മെഡിസിറ്റി.


പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവർത്തിക്കുന്ന വെരികോസ് വെയ്ൻ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ വെരികോസ് വെയ്ൻ പരിശോധന ക്യാമ്പ്  ഈ മാസം 11 നു (ശനി) ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4:30 വരെ നടത്തപ്പെടുന്നു.

 

ക്യാമ്പിന്റെ ഭാഗമായി വെരികോസ് വെയ്ൻ ചികിത്സകളായ റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ/ ലേസർ, സ്‌ക്ലെറോതെറാപ്പി, ലെഗ് സ്ട്രിപ്പിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്‌തു നൽകപ്പെടുന്നതാണ്. ഡോക്ടറുമാരുടെ നിർദേശപ്രകാരം ഡോപ്ലർ പരിശോധന മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്.

മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ. സിസ്റ്റർ സെലിൻ ജോർജ്, ഡോ ജിബിൻ കെ തോമസ് എന്നിവർ വെരികോസ് വെയ്ൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻ‌കൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.