കോട്ടയം ഈസ്റ്റ് ജനമൈത്രി പോലീസിൻറെ കൈത്താങ്ങ്, അന്നമ്മയ്ക്ക് സുരക്ഷിത ഭവനമൊരുങ്ങി.


കോട്ടയം: കോട്ടയം ഈസ്റ്റ് ജനമൈത്രി പോലീസിൻറെ കൈത്താങ്ങിൽ അന്നമ്മയ്ക്ക് സുരക്ഷിത ഭവനമൊരുങ്ങി. കോട്ടയം ഈസ്റ്റ് ജനമൈത്രി പോലീസ്  ജനപങ്കാളിത്തത്തോടെ മാങ്ങാനം ഭാഗത്ത് മന്ദിരം വള്ളിമല വീട്ടിൽ അന്നമ്മ ലൂക്കോസിന് നിർമ്മിച്ചു നല്കിയ വീടിൻ്റെ താക്കോൽദാനം ഇന്നലെ നടന്നു.

 

അന്നമ്മയ്ക്കായി നിർമ്മിച്ച പുതിയ വീട് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ  ജില്ലാ പോലീസ് മേധാവി ഡി. ശില്പാ താക്കോൽദാനം നിർവ്വഹിച്ചു. കോട്ടയം ഡിവൈഎസ്പി. ജെ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റിജോ പി ജോസഫ് സ്വാഗതം പറഞ്ഞു.

കോട്ടയം ജില്ലാ ജനമൈത്രി ഡിഎൻഓ  ഡി.വൈ.എസ്.പി  എം.എം. ജോസ് ആശംസ അറിയിച്ചു. കോട്ടയം ഈസ്റ്റ് ജനമൈത്രി സിആർഓ സദക്കത്തുള്ള കൃതജ്ഞതയും പറഞ്ഞു. ബ്ലോക്ക് മെമ്പർ സോണിയ, വാർഡ് മെമ്പർ പി.റ്റി  ബിജു ,ബീറ്റ് ഓഫീസേഴ്സ് സി.പി.ഓ  സുനിൽ കുമാർ, സി.പി.ഓ സിബിമോൻ എന്നിവർ സന്നിഹിതരായിരുന്നു.