കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മാലിന്യ ശേഖരണ കേന്ദ്രം പുനർനിർമിക്കുമെന്നു സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തമുണ്ടായ മാലിന്യ ശേഖരണ കേന്ദ്രം മന്ത്രി സന്ദർശിച്ചു. തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരമെന്നും വി എൻ വാസവൻ പറഞ്ഞു.
മാലിന്യ സംസ്‌ക്കരണത്തിന് തടസമുണ്ടാകാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.