കോട്ടയം ജില്ലാതല പ്രവേശനോത്സവം കാണക്കാരിയിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.


കോട്ടയം: കോട്ടയം ജില്ലാതല പ്രവേശനോത്സവം രാവിലെ 10ന് കാണക്കാരി ഗവൺമെന്റ് ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു.

 

 സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണവും നവീകരിച്ച വായനമുറി ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അവാർഡ് വിതരണം നിർവഹിച്ചു. ജനപ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.