കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തും; നാട്ടകം സുരേഷ്.


കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണം നിലനിർത്തുമെന്ന് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. നവംബർ 15 ന് നടക്കുന്ന കോട്ടയം നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം നിലനിർത്തും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡിസിസി നേരിട്ട് പാർലമെന്ററി പാർട്ടിയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യൻ തന്നെയാണോ മത്സരിക്കുന്നത് എന്ന കാര്യത്തിൽ തീരുമാനം നേതൃത്വം പറഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയെ പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫ് ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ്.