ദീപാവലി നാളിൽ ഭക്തിസാന്ദ്രമായി മലകുന്നം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക്.


കോട്ടയം: ദീപാവലി നാളിൽ ഭക്തിസാന്ദ്രമായി മലകുന്നം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക്. കഴിഞ്ഞ 4 വർഷമായി ദീപാവലി ദിനത്തിൽ പയ്യപ്പാടി വെന്നിമല മലകുന്നം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവം നടത്തി വരുന്നു.

ഈ വർഷത്തെ ദേശവിളക്ക് മഹോത്സവം ഇന്നലെ നടന്നു. വൈകിട്ട് 6 മണിയോടെയാണ് ദേശവിളക്ക് മഹോത്സവത്തിന് സമാരംഭം കുറിച്ചത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടത്തിയത്.

ആയിരത്തിലധികം ദീപങ്ങൾ വിളക്കുകളിലും ചിരാതുകളിലും തെളിയിച്ച വർണ്ണ ദീപക്കാഴ്ചയാണ് ദേശവിളക്ക് നാടിനു സമ്മാനിച്ചത്. ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെയാണ് എല്ലാവർഷവും ദീപാവലി ദിനത്തിൽ ദേശവിളക്ക് മഹോത്സവം നടത്തുന്നത്. തദ്ദേശവാസികൾ ഒത്തുചേർന്നു മലകുന്നത്തപ്പന് സമർപ്പിക്കുന്ന വഴിപാടാണ് ദേശവിളക്ക്.