കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ; കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി.


കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസിച്ചു. കേരളപ്പിറവി ദിനത്തിൽ ആശംസകൾ അറിയിച്ചു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച വരികളാണ് ഇത്. കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.