ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ പ്രകാശനം ശബരിമല സന്നിധാനത്ത് കൊടിമരച്ചുവട്ടിൽ നടന്നു.
നടൻ രാഹുൽ മാധവ് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനർക്ക് നൽകി പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാരിയർ, സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ്.പി. പ്രേംകുമാർ , ദേവസ്വം പി.ആർ.ഓ. സുനിൽ ആറുമാനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു