ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.


കോട്ടയം: ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ മുതൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ക്ഷേത്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു മാത്രമാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്.

 

 ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക സരസ്വതീ ക്ഷേത്രത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദേശങ്ങൾ പാലിച്ചു വിദ്യാരംഭ ചടങ്ങുകൾ നടത്തും. നാളെ പുലർച്ചെ 4 മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള സംഗീതോത്സവം നടന്നു വരുന്നു. കലോപാസനകള്‍ രാവിലെ 7 മുതല്‍ വെെകുന്നേരം 9 മണിവരെയാണ് നടത്തപ്പെടുന്നത്. ക്ഷേത്രങ്ങൾക്കൊപ്പം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്. അതേസമയം വിദ്യാരംഭ ചടങ്ങുകൾ വീടുകളിൽ നടത്തുന്നവരുമുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്ര സന്ദർശനം ഒഴിവാക്കി വീടുകളിൽ സജ്ജീകരണങ്ങൾ ഒരുക്കിയവരും ഏറെയുണ്ട്.