കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണു 10 വയസ്സുകാരൻ മരിച്ചു.


കോട്ടയം: കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണു 10 വയസ്സുകാരൻ മരിച്ചു. കൊച്ചുവേളി-നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ധിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്.

 

 മൂലേടത്തു ഭാഗത്തു വെച്ചാണ് ഇന്നലെ രാത്രി 12 മണിയോടെ അപകടം ഉണ്ടായത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക് വീഴുകയായിരുന്നു. ഉടനെ തന്നെ ചങ്ങല വലിച്ചു ട്രെയിൻ നിർത്തി കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശുചിമുറിയിലേക്കുള്ള വാതിലിനു കരുതി ട്രെയിനിന്റെ വാതിൽ തുറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ കുടുംബത്തിനൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.