മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയത്ത്.


കോട്ടയം: കോട്ടയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി.

ടീം കമാൻഡർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ 22 അംഗ സംഘമാണ് എത്തിയത്. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലാണ് ക്യാമ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥന പ്രകാരം ദേശീയ ദുരന്ത നിവാരണ സേനയുടെ 4 ടീമുകളെ കൂടി കേരളത്തിൽ വിന്യസിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലായി 4 ടീമിനെ വിന്യസിക്കും. പത്തനംതിട്ടയിലും ഇടുക്കി ജില്ലയിലും ഓരോ ടീമുകളെയും വിന്യസിക്കും.

File Photo