കോട്ടയം: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ചു സ്‌ട്രോക്ക് റിസ്ക്ക് അസസ്‌മെൻ്റ് ക്ലിനിക്ക് കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു.

 

 ഒക്ടോബർ 29 വരെ നീണ്ടു നിൽക്കുന്ന സ്‌ട്രോക്ക് റിസ്ക്ക് അസസ്‌മെൻ്റ് ക്ലിനിക്കിൽ ഓരോരുത്തരിലും പക്ഷാഘാതം വരാനുള്ള സാധ്യത  എത്രത്തോളം ഉണ്ട് എന്ന് പരിശോധിക്കാൻ അവസരമൊരുക്കുകയാണ് കാരിത്താസ് ആശുപത്രി. കാരിത്താസ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സ്‌ട്രോക്ക് റിസ്ക്ക് അസസ്‌മെൻ്റ് ക്ലിനിക്കിന്റെ സേവനം സൗജന്യമാണ്. ഒക്ടോബർ 29 വരെ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.