മണ്ഡല-മകരവിളക്ക് തീർത്ഥാടനം: ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25000 പേർക്ക് പ്രവേശനാനുമതി, കാനന പാതയിലൂടെ തീർത്ഥാടകർക്ക് അനുമതിയില്ല, പമ്പാ സ്നാനത്തിനു അനു


തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു ശബരിമലയിൽ പ്രതിദിനം 25000 പേർക്ക് പ്രവേശനാനുമതി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.  

 വെര്‍ച്വല്‍ ക്യൂ വഴിയാണ് ഇത്തവണയും ദർശനം അനുവദിക്കുന്നത്. തീർത്ഥാടകർ 2 ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കണം. കാനന പാതയിലൂടെയും പരമ്പരാഗത പാതയിലൂടെയും തീർത്ഥാടകർക്ക് പ്രവേശനത്തിന് അനുമതിയില്ല.

സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെ മാത്രമാണ് അനുമതിയുള്ളത്. നിലയ്ക്കലിൽ നിന്നും പമ്പയിലേക്കും തിരികെയും കെഎസ്ആർടിസി സർവ്വീസ് നടത്തും. പമ്പയിൽ സ്നാനത്തിനു അനുമതി നൽകിയിട്ടുണ്ട്. ദർശനം കഴിഞ്ഞു എത്തുന്ന ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. നവംബർ 16 നാണു മണ്ഡലകാലം ആരംഭിക്കുന്നത്.