കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി, വലതു കാൽപ്പാദം കണ്ടെത്തിയത് ഇടയപ്പാറ കവലയിൽ നിന്നും.


കങ്ങഴ: കങ്ങഴയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പത്തനാട് സ്വദേശി മനീഷ് തമ്പാനാണ്(32) മരിച്ചത്. വലതു കാൽപ്പാദം കണ്ടെത്തിയത് ഇടയപ്പാറ കവലയിൽ നിന്നുമാണ്.

 

 ഇവിടെ നിന്നും രണ്ടു കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗുണ്ടാ സംഘങ്ങളാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ മണിമല പോലീസിൽ കീഴടങ്ങി. കുമരകം സ്വദേശി സച്ചു ചന്ദ്രൻ,കടയിനിക്കാട് സ്വദേശി ജയേഷ് എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്.  നിരവധി ഗുണ്ടാ കേസുകളിൽ ഉൾപ്പെട്ടയാളാണ് മരണപ്പെട്ട മനീഷ് എന്ന് പോലീസ് പറഞ്ഞു.ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് റോഡരുകിൽ വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ വലതു കാൽപ്പാദം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റബ്ബർ തോട്ടത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

Updating ...