അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾ: സർക്കാർ ജീവനക്കാർക്ക് 25 വരെ അവധിയില്ല.


കോട്ടയം:അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബർ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാർക്കും അവധി അനുവദിക്കില്ല.

 

 വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ ഇതു സംബന്ധിച്ച നിർദേശം എല്ലാ ഓഫീസുകൾക്കും നൽകാൻ ഉത്തരവായി. 24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഹെഡ്ക്വാർട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോകാൻ പാടുള്ളതല്ല. അവശ്യസർവീസ് വിഭാഗങ്ങളിൽപ്പെടുന്ന വകുപ്പുകളുടെ ഓഫീസുകളും അവശ്യമെങ്കിൽ മറ്റ് ഓഫീസുകളും അവധി ദിവസങ്ങളിലും പ്രവർത്തിക്കും.