അപകട വളവിൽ കാടുമൂടി റോഡിനു ഇരുവശവും, കാൽനടയാത്രികർക്ക് അപകടക്കെണി.


കൊടുങ്ങൂർ: കൊടുങ്ങൂർ പൊൻകുന്നം പ്രധാന പാതയിൽ കൊടുങ്ങൂർ ടിഎംഎം ആശുപത്രിക്കു മുൻവശമുള്ള അപകട വളവിൽ റോഡിനു ഇരുവശവും കാട് മൂടിയിരിക്കുകയാണ്.

 

 ആശുപത്രിക്കു മുൻവശമുള്ള കൊടും വളവ് എപ്പോഴും അപകടസാധ്യതയുള്ളതാണ്. റോഡിലേക്ക് കാട് കയറി വളർന്നു നിൽക്കുന്നതിനാൽ കാൽനട യാത്രികർ ഓരോ വാഹനവും വരുമ്പോൾ ഭീതിയോടെയാണ് നടന്നു പോകുന്നത്. റോഡിലേക്ക് കാട് വളർന്നു കയറിയിരിക്കുന്നതിനാൽ നടപ്പാതയ്ക്കുള്ള സ്ഥലം മൂടിയിരിക്കുകയാണ്. ബസ്സും ലോറിയും ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ എത്തുമ്പോൾ കാൽനടയാത്രികർ ഭീതിയിലാണ്. ദിശാ ബോർഡുകളിലും കാട് കയറി മൂടിയ അവസ്ഥയിലാണ്. കാട് വെട്ടിത്തെളിച്ച് കാൽനട യാത്രികർക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. 

ചിത്രം: ഷിജോമോൻ.