മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നു, ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം.


കോട്ടയം: മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാകും വിധം ഉയരുന്നതായി കണ്ടെത്തൽ. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രിപ്പിക്കൽ ഇൻസ്റ്റിറ്റിയൂട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. മീനച്ചിലാറ്റിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്ജ്യ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തി. ഇതോടൊപ്പം തീവ്രമായ അമ്ല സാന്നിധ്യവുമുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മീനച്ചിലാർ കടന്നു പോകുന്ന ജില്ലയിലെ 3 നഗര ഭാഗങ്ങളിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നു ആണ് കണ്ടെത്തൽ. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന് മീനച്ചിലാറിന്റെ ഭാഗങ്ങളിലെ വെള്ളമാണ് ഉപയോഗയോഗ്യമല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്. 10 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വെള്ളം ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തം,മലേറിയ തുടങ്ങിയ രോഗങ്ങൾക്ക് കാരണമായേക്കും. ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതിയാണ് മീനച്ചിലാറ്റിൽ ഉള്ളത്.