മണിമലയാറ്റില്‍ എരുമേലിക്ക് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.


എരുമേലി: മണിമലയാറ്റില്‍ പ്ലാക്കയത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് എട്ടു മണിയോടെയാണ് 45 വയസു പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

 മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം കണക്കാക്കുന്നു. കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട സ്ത്രീയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ മൃതദേഹം കണ്ടെതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു. എരുമേലി എസ്. എച്ച്. ഒ. മനോജ് മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.