കോട്ടയം: ജില്ലയില്‍ 659 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.



കോട്ടയം: ജില്ലയില്‍ 659 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 653 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറ്  പേര്‍ രോഗബാധിതരായി. 673 പേര്‍ രോഗമുക്തരായി. 4956 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 


രോഗം ബാധിച്ചവരില്‍ 277 പുരുഷന്‍മാരും 304 സ്ത്രീകളും  69 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിലവില്‍ 3039 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 316390 പേര്‍ കോവിഡ് ബാധിതരായി. 311140 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29726 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-69


കടപ്ലാമറ്റം-23


ഏറ്റുമാനൂര്‍, കങ്ങഴ-20


ചങ്ങനാശേരി-19


കിടങ്ങൂര്‍-18


വെള്ളാവൂര്‍, ഭരണങ്ങാനം, പാമ്പാടി, വാഴപ്പള്ളി-16


കരൂര്‍-15


ചിറക്കടവ്, വെച്ചൂര്‍, ആര്‍പ്പൂക്കര-14


പാറത്തോട്, തിടനാട്, പാലാ-13


എലിക്കുളം, തൃക്കൊടിത്താനം, പള്ളിക്കത്തോട്, കുറിച്ചി-12


വാകത്താനം. കൂരോപ്പട-11


വൈക്കം, പായിപ്പാട്, പനച്ചിക്കാട്, മരങ്ങാട്ടുപിള്ളി-10


വാഴൂര്‍, കാഞ്ഞിരപ്പള്ളി, ടി.വി പുരം-9


മുണ്ടക്കയം, മാടപ്പള്ളി, കാണക്കാരി, തലയാഴം, തിരുവാര്‍പ്പ്-8


മാഞ്ഞൂര്‍, ഉഴവൂര്‍, മുത്തോലി, വിജയപുരം, വെള്ളൂര്‍-7


അയ്മനം, മണിമല, കല്ലറ, എരുമേലി, കറുകച്ചാല്‍-6 


മണര്‍കാട്, മുളക്കുളം, ഉദയനാപുരം, കൊഴുവനാല്‍, കോരുത്തോട്, തലയോലപ്പറമ്പ്, മറവന്തുരുത്ത്-5

 

പുതുപ്പള്ളി, നീണ്ടൂര്‍, വെളിയന്നൂര്‍, കടുത്തുരുത്തി, അതിരമ്പുഴ-4


അയര്‍ക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തലപ്പലം-3


തീക്കോയി, രാമപുരം, ഞീഴൂര്‍, പൂഞ്ഞാര്‍,നെടുംകുന്നം, അകലക്കുന്നം, മീനച്ചില്‍-2


കുമരകം, കടനാട്, ചെമ്പ്, മീനടം-1