പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ രണ്ടാം ഷെഡ്യുൾ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചു.


കാഞ്ഞിരപ്പള്ളി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം കടുവയുടെ രണ്ടാം ഷെഡ്യുൾ കാഞ്ഞിരപ്പള്ളിയിൽ ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന കഥാപാത്രമാണ് ചിത്രത്തിൽ പൃഥ്വിരാജിന്റേത്. ചിത്രത്തിൻറെ ആദ്യ ഷെഡ്യുൾ ഏപ്രിൽ മാസത്തിലാണ് ആരംഭിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വെയ്ക്കുകയായിരുന്നു. രണ്ടാം ഷെഡ്യുൾ ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്താണ് ആരംഭിച്ചത്. ഇതിനോടകംതന്നെ ചിത്രത്തിൻറെ പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം.