സംസ്ഥാനത്ത് ബെവ്കോയുടെ സമയക്രമം പുനഃക്രമീകരിച്ചു, പുതുക്കിയ സമയക്രമം നാളെ മുതൽ.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ ബെവ്കോയുടെ സമയക്രമം പുനഃക്രമീകരിച്ചു. നാളെ മുതൽ ബെവ്കോ ഔട്ട്ലെറ്റുകൾ രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കും. ബാറുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടില്ല. പുതുക്കിയ സമയക്രമം നാളെ മുതൽ നിലവിൽ വരും.