ഡോക്ടേഴ്‌സ്‌ ഫോർ യു കോട്ടയം ജില്ലയിലെ പ്രളയ ബാധിതർക്കായി കോവിഡ്‌ പശ്ചാത്തലത്തിൽ സാനിറ്റൈസറുകൾ കൈമാറി.


കോട്ടയം: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ആയ ഡോക്ടേഴ്‌സ്‌ ഫോർ യു കോട്ടയം ജില്ലയിലെ പ്രളയ ബാധിതർക്കായി കോവിഡ്‌ പശ്ചാത്തലത്തിൽ സാനിറ്റൈസറുകൾ കൈമാറി.

 

 കോട്ടയം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡോക്ടേഴ്‌സ്‌ ഫോർ യു ഡയറക്ടർ ജേക്കബ്‌ ഉമ്മൻ അരികുപുറത്തിൽ നിന്നും ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ സാനിറ്റൈസറുകൾ ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിത ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും നൽകുവാനായി 3000 കുപ്പി സാനിറ്റൈസറുകളാണു ഡോക്ടേഴ്‌സ്‌ ഫോർ യു കൈമാറിയത്‌. ചടങ്ങിൽ ആർ അബ്ദുള്ള ആസാദ്‌,ആർ ഷറഫുദ്ദീൻ,മുഹമ്മദ്‌ ഇജാസ്‌,ഐബിൻ ഐസക് എന്നിവർ പങ്കെടുത്തു.