കോട്ടയത്ത് ആദ്യമായി കോംപ്രിഹെൻസീവ് ബ്രസ്റ്റ് ക്ലിനിക് ഭാരത് ഹോസ്പ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


കോട്ടയം: കോട്ടയത്ത് ആദ്യമായി കോംപ്രിഹെൻസീവ് ബ്രസ്റ്റ് ക്ലിനിക് ഭാരത് ഹോസ്പ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോസ്പിറ്റല്‍ അസ്മിനിസ്‌ട്രേറ്റര്‍ രേണുക വിശ്വനാഥന്‍ ക്ലിനിക്കിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.

 

 കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവും അധികമായി കണ്ടു വരുന്ന അര്‍ബുദമായ ബ്രസ്റ്റ് കാൻസർനെ കുറിച്ചു പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണു ലക്ഷ്യമെന്നു അഡ്മിനിസ്‌ട്രേറ്റര്‍ രേണുക വിശ്വനാഥന്‍ അറിയിച്ചു. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും ചികിത്സകളും ഒരു പരിധിവരെ ബ്രസ്റ്റ് കാന്‍സര്‍ എന്ന രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും. കൃത്യമായ പരിശോധനകളുടെയും നൂതന സാങ്കേതിക ചികിത്സാ സഹായത്തോടെയും ബ്രസ്റ്റിലെ മുഴകളുടെ രോഗ നിര്‍ണ്ണയവും ചികിത്സയും നിശ്ചിത മണിക്കൂറുകള്‍ക്കുള്ളില്‍ സാധ്യമാക്കുക എന്നതാണ് കോംപ്രിഹെൻസീവ് ബ്രസ്റ്റ് ക്ലിനിക് ന്റെ ഉദ്ദേശ്യ ലക്ഷ്യം. Genecology, Pathology, Radiology, General Surgery, Oncology തുടങ്ങിയ വിവിധ ഡിപാര്‍ട്ട്‌മെന്റുകളെ എകോപിപ്പിച്ച് ഫലപ്രദമായ ചികിത്സ സംവിധാനം ഒരു കുടക്കീഴില്‍ നല്‍കുക എന്നതാണ് പ്രധാന  ഉദ്ദേശ്യം എന്ന് അസ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ:വിനോദ് വിശ്വനാഥന്‍ അറിയിച്ചു. മാമോഗ്രാം, MR മാമോഗ്രാം , FNAC Biopsy, Chemotherapy തുടങ്ങിയ വിദഗ്ദ്ധമായ പരിശോധനകള്‍ വഴി ബ്രസ്റ്റിലെ മുഴകളുടെ കാരണങ്ങള്‍ കണ്ടുപിടിക്കുവാനും തുടക്കത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കുവാനും സാധിക്കുന്നു. ഭാരത് ഹോസ്പ്പിറ്റലില്‍ കോംപ്രിഹെൻസീവ് ബ്രസ്റ്റ് ക്ലിനിക് ആരംഭിക്കുന്നതിന്റെ ഭാഗമായി മുന്‍കൂട്ടിയുള്ള രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും സംശയ നിവാരണത്തിനുമായി ബ്രസ്റ്റ്  ക്യാന്‍സര്‍ സ്‌ക്രീനിംഗ് പാക്കേജ് ആരംഭിച്ചിട്ടുണ്ട്. അസി:അഡ്മിനിസ്‌ട്രേറ്റര്‍ സ്മിത വിശ്വനാഥന്‍, ഡോ:അപര്‍ണ്ണ ശ്രീനിവാസന്‍, ഡോ:രാജി കൃഷ്ണ, ഡോ:ലീല ജോര്‍ജ് ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ഫോൺ: 9744711000.