അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്, വ്യാഴാഴ്ച വരെ ഓറഞ്ച് അലേർട്ട്.


കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടും നാളെ മുതൽ വ്യാഴാഴ്ച വരെ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.

അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്താണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ ഇന്ന് യെല്ലോ അലെർട്ടും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓറഞ്ച് അലെർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ,  മലപ്പുറം എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.