പ്രളയക്കെടുതി: കോട്ടയം ജില്ലയിൽ രക്ഷപ്രവർത്തനത്തിനു സൈന്യം എത്തി.


കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പ്രളയക്കെടുതി ബാധിച്ച കോട്ടയം ജില്ലയിൽ രക്ഷപ്രവർത്തനത്തിനായി സൈന്യം എത്തി. കര, വ്യോമസേന സംഘങ്ങളാണ് കോട്ടയത്ത് എത്തിയിരിക്കുന്നത്. പാങ്ങോട് ക്യാമ്പിൽ നിന്നുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് രക്ഷപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്.