കാഞ്ഞിരപ്പള്ളിക്ക് ഡിജിറ്റൽ വിസ്മയങ്ങൾ സമ്മാനിക്കാൻ അജ്മൽ ബിസ്മി എത്തുന്നു!
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മിയുടെ പുതിയ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കുന്നു. കാഞ്ഞിരപ്പള്ളിയുടെ ഡിജിറ്റൽ അഭിരുചികൾക്ക് കൂടുതൽ വിസ്മയങ്ങൾ സമ്മാനിക്കാനായി കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ഇച്ചായനായി അജ്മൽ ബിസ്മി എത്തുന്നു.

ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപം കുരിശിങ്കലിൽ എ ആൻഡ് എഫ് ആർക്കേഡിൽ ഒക്ടോബർ 9 മുതൽ ബിസ്മി ഇലക്ട്രോണിക്സ് പ്രവർത്തനം ആരംഭിക്കുന്നു. മാറുന്ന റീട്ടെയിൽ ഡിജിറ്റൽ വിൽപ്പന രംഗത്ത് ഓഫറുകളുടെ വിസ്മയം സമ്മാനിച്ചാണ് അജ്മൽ ബിസ്മി മുന്നേറുന്നത്. ഓഫറുകൾക്കൊപ്പം ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങളിലും കാഞ്ഞിരപ്പള്ളിക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനൊരുങ്ങുകയാണ് ബിസ്മി ഇലക്ട്രോണിക്സ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അജ്മൽ ബിസ്മി ഗ്രൂപ്പിന്റെ കോട്ടയം ജില്ലയിലെ രണ്ടാമത്തെ ഷോറൂമാണ് കാഞ്ഞിരപ്പള്ളിയിൽ ആരംഭിക്കുന്നത്.

ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്,ഇലക്ട്രോണിക്സ് വിഭാഗങ്ങളിലായി മികച്ച ഷോപ്പിംഗ് അനുഭവമൊരുക്കുന്ന ഷോറൂമുകളാണു വിവിധ സ്ഥലങ്ങളിലായി ബിസ്മി ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ് വിഭാഗങ്ങളുടെ ഏറ്റവും വലിയ ഷോറൂമൊരുക്കിയാണ് ബിസ്മി കാഞ്ഞിരപ്പള്ളിയിൽ എത്തുന്നത്. മികച്ച വിൽപ്പന വിൽപ്പനാനന്തര സേവനമൊരുക്കുന്ന ബിസ്മി ഇതിനോടകം തന്നെ എല്ലാവരുടെയും മനം കവർന്നു കഴിഞ്ഞു. ഉത്ഘടനത്തോടനുബന്ധിച്ചു തകർപ്പൻ ഓഫറുകളാണ് കാഞ്ഞിരപ്പള്ളി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളിക്ക് അജ്മൽ ബിസ്മി മികച്ച ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്ന് ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി എ അജ്മൽ പറഞ്ഞു.

മറ്റാരും നൽകാത്ത വിലക്കുറവിൽ അത്യുഗ്രൻ ഓഫറുകളോടെ ഗാഡ്ജറ്റുകൾ ഇനി കാഞ്ഞിരപ്പള്ളി ബിസ്മിയിൽ നിന്നും സ്വന്തമാക്കാം. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് കാഞ്ഞിരപ്പള്ളി ബിസ്മി ഇലക്ട്രോണിക്സിൽ 2 നിലകളിലായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും പ്രമുഖ ബ്രാന്ഡുകളുടേതടക്കം വലിയ കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഉത്ഘാടന ദിവസം ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിന്നിലൂടെ  10 കിടിലൻ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാനും അവസരമുണ്ട്.

മനസ്സ് നിറയ്ക്കുന്ന ഓഫറുകളിൽ പോക്കറ്റ് കാലിയാകാതെ വമ്പിച്ച വിലക്കുറവിൽ നിങ്ങളാഗ്രഹിക്കുന്ന ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം എന്നതാണ് ബിസ്മിയെ എന്നും വ്യത്യസ്തമാക്കുന്നത്. മികച്ച ഓഫറുകളിൽ സ്മാർട്ട് ഫോൺ,ലാപ്ടോപ്പ്, എസി,ഫ്രിഡ്ജ്,വാഷിങ് മെഷീൻ,മിക്സി, മൈക്രോവേവ് ഓവൻ,എൽഇഡി ടിവി,കുക്കർ, ഗ്യാസ് അടുപ്പുകൾ, ഇൻവെർട്ടർ തുടങ്ങിയവ സ്വന്തമാക്കാനുള്ള അവസരമാണ് കാഞ്ഞിരപ്പള്ളിക്ക് ബിസ്മി സമ്മാനിക്കുന്നത്.

ബജാജ് ഫിൻസേർവ്,എച്ഡിഎഫ്സി ബാങ്ക്, എച്ഡിബി ഫിനാൻഷ്യൽ സർവ്വീസ് എന്നിവയിലൂടെ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിലും സ്വന്തമാക്കാൻ അവസരമുണ്ട്. അതിശയിപ്പിക്കുന്ന വിലക്കുറവുകൾക്കൊപ്പം എക്സ്ചേഞ്ജ് ഓഫറുകളും ലഭ്യമാണ്. പഴയ ഗൃഹോപകരണങ്ങൾ,സ്മാർട്ട്ഫോൺ,ലാപ്ടോപ്പ് എന്നിവ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്തു പുതിയവ സ്വന്തമാക്കാം അജ്മൽ ബിസ്മിയിലൂടെ.