മതസൗഹാർദ്ദവും സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ല; കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ.


തിരുവനന്തപുരം: മതസൗഹാർദ്ദവും സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ല എന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ.  മതസൗഹാർദ്ദവും സമുദായങ്ങൾ തമ്മിലുള്ള ബന്ധവും ഉറപ്പിക്കുന്നതിനു പ്രാദേശിക ഫോറങ്ങൾ വേണമെന്നും യോഗത്തിൽ ചർച്ച ചെയ്തു.

 

 മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവയുടെ അധ്യക്ഷതയിൽ സമുദായ നേതാക്കളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മാർ ഇവാനിയോസ് കോളേജിൽ നടന്നു. സമാധാനപരമായ അന്തരീക്ഷം വീണ്ടും തുടരുന്നതിനായാണ് യോഗം ചേർന്നത്.

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം യോഗത്തിൽ പങ്കെടുത്തില്ല. പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നതാണെന്നും എന്തുകൊണ്ടാണ് അദ്ദേഹം പങ്കെടുക്കാഞ്ഞത് എന്ന് അറിയില്ല എന്നും ക്ലിമീസ് ബാവ പറഞ്ഞു. ഒരുമിച്ചിരുന്ന് സംസാരിച്ച് മുറിവുണക്കാനാണ് ശ്രമിക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.