മകനൊപ്പം സഞ്ചരിക്കവേ ബൈക്കിൽ നിന്നും തെറിച്ചു വീണു പാലായിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.


പാലാ: മകനൊപ്പം സഞ്ചരിക്കവേ ബൈക്കിൽ നിന്നും തെറിച്ചു വീണു പാലായിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലാ കണ്ണാടിയുറുമ്പ് ചാമക്കാലായിൽ സോമൻ നായരുടെ ഭാര്യ രാധാമണി(54)യാണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തെറിച്ചു വീണു മരണമടഞ്ഞത്.

ഇന്ന് രാവിലെ 8 മണിയോടെ കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലാണ് അപകടം ഉണ്ടായത്. മകനൊപ്പം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിന്സീറ്റിലിരുന്ന രാധാമണി റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രാധാമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മകന് പരിക്കേറ്റിട്ടില്ല. മക്കൾ- അഞ്ജന, അനന്തു, അഭിജിത്ത്.