കോട്ടയം കടുത്തുരുത്തിയിൽ ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.


കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഓട്ടത്തിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. കടുത്തുരുത്തി പാറതൊട്ടിയിൽ പരേതനായ രവീന്ദ്രന്റെ മകൻ പി.ആർ സുഭാഷ് (43) ആണ് മരിച്ചത്. കടുത്തുരുത്തിയിൽ നിന്നും പാലകരയിലേക്ക് കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായി ഓട്ടം പോകുന്നതിനിടെയാണ് സുഭാഷ് കുഴഞ്ഞു വീണത്. നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതിനാൽ പൊലീസ് ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപെട്ടു. സുഭാഷിനെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥനും ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.