ടേക്ക് എ ബ്രേക്ക് പദ്ധതി: ഈരാറ്റുപേട്ട നഗരസഭയിൽ മൂന്നാമത് വിശ്രമകേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കുന്നത് കെ എസ് ആർ ടി സി ഡിപ്പോയിൽ.


ഈരാറ്റുപേട്ട: ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഈരാറ്റുപേട്ട നഗരസഭയിലെ മൂന്നാമത് വിശ്രമകേന്ദ്രവും കംഫർട്ട് സ്റ്റേഷനും ഈരാറ്റുപേട്ട കെ എസ് ആർ ടി സി ഡിപ്പോയിൽ നിർമ്മിക്കും. ശുചിത്വ മിഷനും ഈരാറ്റുപേട്ട നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

 വിശ്രമകേന്ദ്രവും കംഫർട്ട് സ്റ്റേഷനും നിർമ്മിക്കുന്നതിനായുള്ള അവലോകന യോഗം ഇന്നലെ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്നു. പദ്ധതി പ്രകാരം വിശ്രമകേന്ദ്രവും കംഫർട്ട് സ്റ്റേഷനും  നിർമ്മിക്കുന്ന സ്ഥലം എം എൽ എ സന്ദർശിച്ചു.

 

 പദ്ധതികളുടെ അവലോകന യോഗത്തിൽ ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ഫിലിപ്പ്, ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്ലിയാസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ്ല ഫിർദൗസ്, കെ എസ് ആർ ടി സി ഉദ്യോഗസ്ഥർ, നഗരസഭ ആരോഗ്യ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.