ട്രെയിനിന്റെ ശുചിമുറിയിൽ ആത്മഹത്യാശ്രമം, യുവാവിനെ റെയിൽവേ സംരക്ഷണ സേന ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ചങ്ങനാശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ റെയിൽവേ സംരക്ഷണ സേനയുടെ ഇടപെടലിൽ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം – മംഗളൂരു മലബാർ എക്സ്പ്രസിൽ ചങ്ങനാശ്ശേരി സ്റ്റേഷൻ അടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. കോതമംഗലം സ്വദേശിയായ യുവാവ്(46) ആണ് ട്രെയിനിന്റെ ശുചിമുറിയിൽ കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്.

 

 ഈ സമയം മറ്റൊരു യാത്രക്കാരൻ ഇവിടേക്ക് എത്തുകയും ശുചിമുറിയിൽ പ്രവേശിക്കാൻ സാധിക്കാഞ്ഞതിനെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയിൽ വിവരമറിയിക്കുകയും സ്ഥലത്ത് എത്തിയ എഎസ്ഐ കെ.എസ്.മണികണ്ഠൻ ജനാലയ്ക്കുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കാണുകയുമായിരുന്നു. തുടർന്ന് വാതിൽ തുറന്നു ഇയാളെ പുറത്തേക്ക് എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്നു യുവാവിനെ റെയിൽവേ സംരക്ഷണ സേന ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു.