കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു, മരണമടഞ്ഞവരിൽ 2 പേർ കാഞ്ഞിരപ്പള്ളി സ്വദേശികൾ.


കോട്ടയം: കോട്ടയം ജില്ലയിലെ 4 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 872 ആയി. മരണമടഞ്ഞവരിൽ 2 പേർ കാഞ്ഞിരപ്പള്ളി സ്വദേശികളാണ്.

 

 മീനച്ചിൽ സ്വദേശിനിയായ അന്നമ്മ ജോൺ(57), കാഞ്ഞിരപ്പള്ളി സ്വദേശികളായ ഇബ്രാഹിം(68), കൊച്ചുതമ്പി (78), മുണ്ടക്കയം സ്വദേശിനിയായ കൗസല്യ സുകുമാരൻ(61) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

 

 സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 75 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 20,541 ആയി.